
കൊച്ചി: ജിഷ കൊലക്കേസിലെ പ്രതിയെന്നു സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണു പൊലീസ് പുതിയ രേഖാചിത്രം തയാറാക്കിയത്.
അഞ്ച് അടി ഏഴിഞ്ച് ഉയരവും വെളുത്ത നിറവുമുള്ളയാളാണു രേഖാചിത്രത്തിലുള്ളത്. മെലിഞ്ഞ ശരീരം, ചീകാത്ത മുടി എന്നിവയും അടയാളങ്ങള്‍. രേഖാചിത്രവുമായി സാമ്യമുള്ളവരെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ എറണാകുളം റൂറല്‍ ഡിപിസി - 9497996979, പെരുമ്പാവൂര്‍ ഡിവൈഎസ്‌പി - 9497990078, കുറുപ്പംപടി എസ്ഐ - 9497987121 എന്നീ നമ്പറുകളല്‍ അറയിക്കണമെന്നു പൊലീസ് അറിയിച്ചു.
