ദില്ലി: പെരുമ്പാവൂരിലെ ജിഷ വധക്കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തയാറാണെന്നു കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി തവാര്‍ ചന്ദ് ഗെഹ്‌ലോട്ട്.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെടുമെന്നു ഗെഹ്‌ലോട്ട് ദില്ലിയില്‍ പറഞ്ഞു. ഇതുവരെ നടന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പുതിയ സര്‍ക്കാരിന്റെ കീഴില്‍ ശരിയായ അന്വേഷണം നടക്കുമെന്നാണു പ്രതീക്ഷയെന്നും തവാര്‍ ചന്ദ് ഗെഹ്‌ലോട്ട് വ്യക്തമാക്കി.