Asianet News MalayalamAsianet News Malayalam

ജിഷ വധക്കേസ് – നാള്‍വഴി

Jisha Murder case
Author
Kochi, First Published Jun 15, 2016, 7:12 AM IST

ജിഷ വധക്കേസ് – നാള്‍വഴി
 
 വായിക്കുക - ജിഷ കൊലക്കേസ് പ്രതി പിടിയിലായി


ഏപ്രില്‍ 28, 2016
പെരുമ്പാവൂരിനടുത്ത് ഇരിങ്ങോള്‍ ഇരവിച്ചിറ കനാല്‍പുറമ്പാക്കിലെ വീട്ടില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ ജിഷയുടെ മൃതശരീരം കണ്ടെത്തി.
 
മേയ് 01
കൊലാളി അന്യസംസ്ഥാന തൊഴിലാളിയാണെന്ന് സൂചന കിട്ടിയ പൊലീസ് ജിഷയുടെ വീടിനടുത്തുളള തൊഴിലാളികളെ ചോദ്യം ചെയ്തു.
 
മേയ് 02
ജിഷ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.  ജിഷയുടെ ശരീരത്ത് 38 മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ട്.
 
മേയ് 02
ജിഷയുടെ കൊലപാതകിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധം. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് അന്വേഷണ മേല്‍നോട്ടം കൊച്ചി റേഞ്ച് ഐജി മഹിപാല്‍ യാദവിന്.
 
മെയ് 03
കനാൽ പരിസരത്തുനിന്ന് അന്യസംസ്ഥാന തൊഴിലാളിയുടേതെന്ന് സംശയിക്കുന്ന രണ്ട് ചെരുപ്പുകൾ  പോലീസ് കണ്ടെത്തി.
 
മേയ് 04
പ്രതികളെന്ന പേരില്‍ രണ്ടുപേരെ മുഖം മറച്ച് പൊലീസ് മാധ്യമങ്ങള്‍ക്കു മുമ്പില്‍ കൊണ്ടുവന്നത് വിവാദമായി. ഇവര്‍ കളമശേരി റിസര്‍വ് ക്യാംപിലെ പൊലീസുകാരായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നു.
 
മെയ് 05
ജിഷ കൊലക്കേസ് അന്വേഷണ സംഘത്തെ വിപുലീകരിച്ചു. അന്വേഷണ ചുമതല ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി ജിജിമോനെ ഏല്‍പ്പിച്ചു.
 
മെയ് 05
അന്വേഷണ പുരോഗതിയെക്കുറിച്ച് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ടു നല്‍കി. പൊലീസിന് ഗുരുതരമായ വീഴ്ച വന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശം.
 
മേയ് 05
ജിഷയുടെ പോസ്റ്റ്മോര്‍ട്ടം നടപടികളിലെ വീഴ്ചകള്‍ അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ ഇളങ്കോവന്‍ ഉത്തരവിട്ടു.
 
മേയ് 06
250-ലധികം പേരേ ചോദ്യം ചെയ്തതായി പൊലീസ്. ആസൂത്രിത കൊലപാതകമെന്ന് എഡിജിപി പത്മകുമാര്‍.
 
മേയ് 07
നാട്ടുകാരുടെ മൊഴികള്‍ പ്രകാരം പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി.
 
മെയ് 17
തെളിവ് സംരക്ഷിക്കുന്നതില്‍ പൊലീസ് അനാസ്ഥ കാട്ടിയെന്ന് പൊലീസ് കംപ്ളയിന്‍റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണ കുറുപ്പ്.
 
മെയ് 25
ജിഷ വധക്കേസ് അന്വേഷണം എഡിജിപി സന്ധ്യയുടെ  നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
 
മെയ് 26
എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുളള പുതിയ അന്വേഷണ സംഘം ചുമതലയേറ്റു.
 
ജൂണ്‍ 02
സമീപവാസികള്‍ നല്‍കിയ സൂചനവച്ച് കൊലയാളിയെന്നു സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പൊലീസ് അന്വേഷണ സംഘം തയ്യാറാക്കി.
 
ജൂണ്‍ 04
ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴി പുതിയ അന്വേഷണസംഘം രേഖപ്പെടുത്തി.
 
ജൂണ്‍ 07
ജിഷയുടെ മൊബൈല്‍ഫോണില്‍ നിന്നു കണ്ടെത്തിയ മൂന്നു യുവാക്കളുടെ ചിത്രങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം.
 
ജൂണ്‍ 06
ജിഷയുടെ ഫോണിലെ കോള്‍ലിസ്റ്റിന്‍റെ വിവരമനുസരിച്ച് ജിഷയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 
ജൂണ്‍ 07
പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ പെരുമ്പാവൂര്‍ ടൗണില്‍ പൊലീസ് മൂന്ന് ഇന്‍ഫര്‍മേഷന്‍ ബോക്സുകള്‍ സ്ഥാപിച്ചു.
 
ജൂണ്‍ 08
ജിഷ വധക്കേസില്‍ വാടകക്കൊലയാളിയുടെ പങ്ക് സംശയിച്ച പൊലീസ് കൊച്ചിയിലെ പ്രമുഖ ഗുണ്ടയെ ചോദ്യം ചെയ്തു.  
 
ജൂണ്‍ 09
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജിഷയുടെ അച്ഛന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
 
ജൂണ്‍ 10
ജിഷയുടെ വീടിനടുത്തുളള കിസാന്‍കേന്ദ്രയില്‍ നിന്നു കൊലയാളിയെന്നു സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.
 
ജൂണ്‍ 11
ജിഷയുടെ വീടിനടുത്തുളള കിസാന്‍കേന്ദ്രയിലെ സിസിടിവി ക്യാമറയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളില്‍ കൊലയാളിയെ തിരിച്ചറിഞ്ഞില്ല.
 
ജൂണ്‍ 13
ജിഷ കൊല്ലപ്പെട്ട ഏപ്രില്‍ 28-നും തലേന്നും പിറ്റേന്നും പെരുമ്പാവൂര്‍, കുറുപ്പംപടി മേഖലയിലെ വിവിധ മൊബൈല്‍ ഫോണ്‍ ടവറുകളിലൂടെ കടന്നുപോയ ഫോണ്‍ സിഗ്‌നലുകളുടെ പരിശോധന സൈബര്‍ സെല്‍ പൂര്‍ത്തിയാക്കി. 27 ലക്ഷം നമ്പറുകളാണ് പരിശോധിച്ചത്.
 
ജൂണ്‍ 14
വീടിന്‍റ പരിസരത്തു നിന്നു ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങള്‍ കണ്ടെത്തി.
 
ജൂണ്‍ 15
ജിഷ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. പ്രതിയുടേതെന്ന് കരുതുന്ന ചെരുപ്പ് കുറുപ്പംപടിയിലെ ഒരു കടയില്‍ നിന്ന് വാങ്ങിയതാണെന്ന് പൊലീസ് കണ്ടെത്തി. കടയുടമയെ പൊലീസ് ചോദ്യം ചെയ്തു.
 
ജൂണ്‍ 16
പ്രതിയായ അസം സ്വദേശി പിടിയിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു.

Follow Us:
Download App:
  • android
  • ios