ജിഷ വധക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ ജൂലൈ 13 വരെ കോടതി റിമാൻഡ് ചെയ്തു. പരാതി എന്തെങ്കിലുമുണ്ടോ എന്ന് കോടതി പ്രതിയോട് ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നായിരുന്നു മറുപടി. പ്രതിയെ ജയിലിലെത്തി കാണാൻ അനുവദിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ രാജൻ കോടതിയോട് അഭ്യര്‍ഥിച്ചു . മുഖം മറയ്‍ക്കാതെയാണ് അമീർ ഉൾ ഇസ്ലാമിനെ കോടതിയിലെത്തിച്ചത്. ഇതാദ്യമായാണ് അമീർ ഉൾ ഇസ്ലാമിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്.