അമീറിനെതിരെ കഴിഞ്ഞ ദിവസം പ്രകൃതിവിരുദ്ധ ലൈംഗികഅതിക്രമത്തിന് കുറുംപ്പുംപടി പോലീസ് കേസെടുത്തിരുന്നു. പെരുമ്പാരൂരില്‍ തന്നെയുള്ള ഒരു വീട്ടിലെ ആടിനെ ലൈംഗികവൈകൃതത്തിന് ഇരയാക്കിയതിനായിരുന്നു കേസ്.

പെരുമ്പാവൂരിലെ ബീവറേജസ് ഔട്ട് ലെറ്റിലേക്ക് പോകും വഴിയാണീ വീട്. മദ്യലഹരിയിലാണ് അമീര്‍ പലപ്പോഴും ആടിനെ ക്രൂരതക്ക് ഇരയാക്കിയിരുന്നത്.ആടിന്‍റെ ജനനേന്ദ്രിയത്തില്‍ മുറിവേറ്റതൊടെയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍ ഇത് പെടുന്നത്.അമീറിന്‍റെ പങ്കിനെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിരുന്നുവെങ്കിലും വീട്ടുകാര്‍ ഇത് ഗൗരവമായി എടുത്തിരുന്നില്ല.

ആടിനെ ലൈംഗികവൈകൃതത്തിനിരയാക്കുന്ന വീഡിയോയും പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പോലീസ് നടത്തിയ അന്വേഷണത്തിലാണ് അമീറിന്‍റെ പങ്ക് തെളിഞ്ഞത്.ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഈ കേസില്‍ അമീറിനെതിരെ ചുമത്തിയിരിക്കുന്നത്. അമീറിന്‍റെ ലൈംഗിക വൈകൃത സ്വഭാവം തെളിയിക്കാന്‍ ഈ കേസും ഉപയോഗിക്കാനാണ് പോലീസ് തയ്യാറെടുക്കുന്നത്.