പെരുമ്പാവൂര്‍: ജിഷ കൊല കേസിൽ പ്രതി അമിറുൾ ഇസ്ലാ തെറ്റിദ്ധരിപ്പിക്കുന്ന മൊഴി നൽകുന്നത് തുടരുന്നു. ജിഷയോട് പകരം വീട്ടാൻ സുഹൃത്ത് പ്രേരിപ്പിച്ചെന്ന മൊഴി കളവാണെന്ന് തെളിഞ്ഞു. അതിനിടെ കൊല നടന്ന ദിവസം പ്രതി അമിറിള്ളിനെ ജിഷയുടെ വീടിനിടുത്ത് കണ്ടെന്ന് പൊലീസിന് മൊഴി കിട്ടി. സംസ്ഥാനത്ത് ഒറ്റയ്ക് താമസിക്കുന്ന സ്ത്രീകള്‍ കൊല്ലപ്പെട്ട കേസുകളുമായി അമിറിന് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.