ആലുവ: പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകക്കേസ് അന്വേഷണം പതിനാലാം ദിവസത്തിലേക്ക് കടക്കുമ്പോഴും ഘാതകനെക്കുറിച്ച് സൂചനകളൊന്നുമില്ല. അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി ഡിജിപിയുടെ നേതൃത്വത്തിൽ ഇന്ന് പെരുമ്പാവൂരില്‍ പൊലീസ് യോഗം വിളിച്ചിട്ടുണ്ട്.
പ്രദേശവാസികളുടെ വിരലടയാള പരിശോധന ഇന്നും തുടരും. ഇന്നലെ പകുതിയോളം പേരുടെ വിരലടയാളം ശേഖരിച്ചിരുന്നു. പ്രദേശത്തില്ലാവരുടെ വിരലടയാളം ആധാർ ഡേറ്റാ ബാങ്കിൽ നിന്ന് ശേഖരിക്കാനാണ് തീരുമാനം. ജിഷയുടെ വീട്ടിൽ നിന്ന് ലഭിച്ച ഘാതകന്‍റേതെന്ന് സംശയിക്കുന്ന വിരടയാളവുമായി ഒത്തുനോക്കുന്നതിനാണിത്.
അന്വേഷണത്തിലെ പ്രധാനപ്പെട്ട വഴികളെല്ലാം അടഞ്ഞതോടെയാണ് അവസാനശ്രമമമെന്ന നിലയിൽ പരിസരവാസികളെ കേന്ദ്രീകരിച്ച് തെളിവ് ശേഖരണം നടത്തുന്നത്.
