കൊച്ചി: ജിഷയുടെ കൊലപാതക കേസ് അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ വിരലടയാള പരിശോധന പരാജയപ്പെട്ടു. കസ്റ്റഡിയില്‍ ഉള്ളവരുടെ വിരലടയാളവും ജിഷയുടെ വീട്ടില്‍നിന്നു ലഭിച്ചവരുടെ വിരലടയാളവും തമ്മില്‍ സാമ്യമില്ലെന്നു കണ്ടെത്തി. ജിഷയുടെ വീട്ടില്‍നിന്നും പരിസരത്തുനിന്നും കിട്ടിയ ആയുധങ്ങളില്‍ രക്തക്കറയില്ലെന്നും കണ്ടെത്തി.

ആയുധങ്ങളില്‍ രക്തക്കറ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, കൊലയ്ക്ക് ഉപയോഗിച്ച ആയുധം ഇതല്ലെന്ന നിഗമനത്തിലാണു പൊലീസ്. അതിനിടെ, കൊലപാതകവുമായി ബന്ധപ്പെട്ട് ജിഷയുടെ സഹോദരിയുടെ സുഹൃത്തിനെ പൊലീസ് തെരയുന്നതായി റിപ്പോര്‍ട്ടുണ്ട്.

മോഷണം, ബലാത്സംഗം എന്നീ കേസുകളില്‍ അടുത്തിടെ ജയിലില്‍നിന്നു മോചിതരായ ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ജയില്‍ സുപ്രണ്ടുമാരോട് പ്രതികളെക്കുറച്ചുള്ള വിവരങ്ങള്‍ തേടിയിട്ടുണ്ട്.

കേസ് അന്വേഷണത്തിന്റെ ഭാഗമായി ജിഷയുടെ അമ്മയില്‍നിന്നു ഡിജിപി വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു.