ജിഷയെ പരിചയമുളള വീടും പരിസരവും അറിയാവുന്ന ആള്‍ തന്നെയാണ് കൊലപാതകി എന്ന നിഗമനത്തില്‍ത്തന്നെയാണ് അന്വേഷണസംഘം ഇപ്പോഴും. തന്നെ ചിലര്‍ കൊല്ലാന്‍ നടക്കുന്നതായും തന്റെ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതായുമൊക്കെ ജിഷയുടെ ഡയറിയില്‍ എഴുതിയിട്ടുണ്ട്.
പരിസരവാസികളായ ചിലരെക്കുറിച്ചും പരാമര്‍ശങ്ങളുണ്ട്. ഇവരെയൊക്കം പലവട്ടം ചോദ്യം ചെയ്തിട്ടും പ്രയോജനമുണ്ടായില്ല. ഡയറിയില്‍ പരാമര്‍ശിക്കപ്പെടുന്ന മറ്റുചിലരെക്കൂടി വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. ഡയറിയലെ പകുതിയിലധികം പേരുകാരുടെ മൊഴി ഇതിനകം തന്നെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ പരിസരവാസികളായ ചിലരുടെ ഡി എന്‍ എ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ജീഷ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നതാണ് പൊലീസിന്റെ വിലയിരുത്തല്‍. പീഡനശ്രമത്തിനിടയിലെ കൊലപാതകം എന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നതും.
അതേ സമയം ജിഷ വധക്കേസില്‍ പൊലീസ് പ്രൊഫഷണല്‍ സമീപനമല്ല കാണിക്കുന്നതെന്ന് പോലീസ് പരാതി അതോററ്ററി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. പോസ്റ്റ് മോര്‍ട്ടത്തിന്രെ ദൃശ്യങ്ങള്‍ എടുക്കാത്തതും ജിഷയുടെ മൃതദേഹം സംസ്‌ക്കരിച്ചതും വലിയ വീഴ്ചയാണ്. സംഭവം നടന്ന സ്ഥലത്ത് പൊലീസ് എത്താന്‍ വളരെ വൈകിയെന്നും അദ്ദേഹം പറഞ്ഞു
