ഇടുക്കി: പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന വിലകുറഞ്ഞ രാഷ്ട്രീയമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നയാള്‍ ഇത്രയും നിലവാരം താഴരുത്. കേസ് അന്വേഷണത്തെ ഹൈക്കോടതി പോലും സ്വാഗതം ചെയ്തുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.