കൊലനടത്തിയതും അതിന് ശേഷമുള്ള കാര്യങ്ങളും സംബന്ധിച്ച് പൊലീസിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് പ്രതി അമീറുല്‍ ഇസ്ലാം ജിഷയുടെ വീട്ടിലെത്തിയ വഴിയും തുടര്‍ന്ന് നടന്ന ഓരോ കാര്യങ്ങളും പൊലീസിന് മുന്നില്‍ ഒരു പേപ്പറില്‍ വരച്ചുകാണിച്ചത്. പ്രതി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഇതുവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കോടതിയില്‍ തെളിവുകള്‍ നല്‍കിയ ശേഷമേ വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.