പെരിമ്പാവൂര്‍: ജിഷയുടെ കുടുംബത്തിന് സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ ഇന്ന് അമ്മ രാജേശ്വരിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് കൈമാറി. വൈകിട്ട് നാലിന് പെരുമ്പാവൂരില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി താക്കോല്‍ കൈമാറിയത്. നേരത്തെ 40 ദിവസം കൊണ്ട് ജിഷയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കും എന്ന് ആദ്യ മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേ സമയം ജിഷാവധക്കേസില്‍ ആദ്യ അന്വേഷണ സംഘത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേസന്വേഷണത്തിലെ ആദ്യഘട്ടത്തില്‍ പാളിച്ചയുണ്ടായി. ഇത് പോലീസിന് വലിയ അവമതിപ്പുണ്ടാക്കിയെന്നും പിണറായി പറഞ്ഞു.