ഇയാളെ ഉടന്‍ പെരുമ്പാവൂരില്‍ എത്തിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇയാള്‍ തന്നെയാണ് പ്രതിയെന്നാണ് പൊലീസ് കരുതുന്നതെന്നാണ് സൂചന. എന്നാല്‍ നേരത്തെ മാധ്യമങ്ങളോട് സംസാരിച്ച എഡിജിപി പദ്മകുമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പൊലീസിന് പല വിവരങ്ങളും ലഭിച്ചിട്ടുണ്ട്. എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും പദ്മകുമാര്‍ പറഞ്ഞു. എന്നാല്‍ ജിഷയുടെ അയല്‍വാസിയായ സ്‌ത്രീ, ഒരാള്‍ മതില്‍ ചാടി ഓടുന്നത് കണ്ടിരുന്നു. ഇവര്‍ നല്‍കിയ വിവരം അനുസരിച്ച് തയ്യാറാക്കിയ രേഖാചിത്രത്തിന് ഇപ്പോള്‍ പിടിയിലായ അയല്‍വാസിയുമായി സാമ്യമുണ്ടെന്നാണ് സൂചന. ഇപ്പോള്‍ പിടിയിലായ അയല്‍വാസിയുടെ ഫോണ്‍ നമ്പര്‍ പരിശോധിച്ചതില്‍നിന്ന്, ഇയാള്‍ സംഭവം നടന്ന ദിവസം ജിഷയുടെ വീടിന് സമീപത്തുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.