ജിഷ്‍ണു കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് പിആര്‍ഡി വഴി മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിനെതിരെ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സുപ്രീംകോടതി ഉത്തരവ് മറികടന്ന്, സര്‍ക്കാര്‍ ഖജനാവിന് നഷ്‌ടമുണ്ടാക്കിയെന്നാണ് ഹര്‍ജി. എന്നാല്‍ സെക്രട്ടേറിയറ്റ് മാനുവല്‍ പ്രകാരമാണ് പരസ്യം നല്‍കിയതെന്നാണ് സര്‍ക്കാര്‍ നിലപാട്. ഹര്‍ജിയില്‍ വാദം ഇന്നും തുടരും.