തിരുവനന്തപുരം: പാമ്പാടി നെഹ്രു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കൈക്കൊണ്ട നടപടികൾ ന്യായീകരിച്ച് സർക്കാർ പത്രപരസ്യം നൽകിയതിനെതിരെ നൽകിയ കേസിൽ വിധി ഇന്ന്. കേസിൽ തിരുവനന്തപുരംവിജിലൻസ് കോടതിയാണ് വിധി പറയുക. പിആര്‍ഡി വഴി പരസ്യം നൽകിയതിലൂടെ സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നാണ് ഹർജിക്കാരന്റെ ആരോപണം. എന്നാൽ നിയമാനുസൃതമായ നടപടിയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.