തിരുവനന്തപുരം: നീതി തേടി ജിഷ്ണുവിന്റെ അമ്മ മഹിജ തിരുവനന്തപുരം മെഡ‍ിക്കല്‍ കോളേജാശുപത്രിയില്‍ നിരാഹാരം സമരം തുടരുന്നു. ജിഷ്ണുവിന്റെ കൊലപാതകികളെ പിടികൂടണം, തനിക്കെതിരെ ബലപ്രയോഗം നടത്തിയ് പൊലീസുകാര്‍ക്കെതിരെ നടപടി വേണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജിഷ്ണുവിന്റെ അമ്മ നിരാഹാരസമരം തുടരുന്നത്.

ഈ ആവശ്യങ്ങളില്‍ നിന്നും മഹിജയും ബന്ധുക്കളും പിന്നോട്ടില്ല. പല തരത്തിലുള്ള അനുനയ നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സമരം തുടരാന്‍ തന്നെയാണ് ഇവരുടെ തീരുമാനം. അതിനിടെയാണ് ആശുപത്രിയില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ ശ്രമം നടക്കുന്നതായി ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത് പറഞ്ഞത്. അതേസമയം, അനുനയ നീക്കവുമായി ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ മന്ത്രി കടംപള്ളി സുരേന്ദ്രന്‍ ആശുപത്രിയിലെത്തി.

അതേസമയം, മുഖ്യമന്ത്രിക്കെതിരെയാ നിലപാട് പ്രതിപക്ഷം കൂടുതല്‍ ശക്തമാക്കി. പിണറായി പിടിവാശി വെടിഞ്ഞ് മഹിജയെ കാണാന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡണ്ടും ആവശ്യപ്പെട്ടു.