ജിഷ്ണൂ പ്രണോയ് കേസ് സിബിഐയ്ക്ക് വിടുന്ന കാര്യത്തിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. എന്തുകൊണ്ട് സിബിഐ അന്വേഷിക്കണമെന്ന് വ്യക്തമാക്കി ഡിജിപി സമർപ്പിച്ച റിപ്പോർട്ട് കോടതി ഇന്ന് പരിശോധിക്കും.

ജിഷ്ണു കേസ് സിബിഐ അന്വേഷിക്കണമെന്ന അമ്മ മഹിജയുടെ ഹർജി പരിഗണിച്ച കോടതി കേരള പോലീസിനെ വിമർശിച്ചിരുന്നു. കേസ് ഡയറി ഹാജരാക്കാൻ വെളഌയാഴ്ച വരെ സമയം വേണമെന്ന് സർക്കാരിന്റെ ആവശ്യവും കോടതി തള്ളിയിരുന്നു. ഗൗരവമുള്ള കേസുകൾ ഇങ്ങനെയാണോ കേരള പോലീസ് കൈകാര്യം ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. അതേസമയം കേസ് ഏറ്റെടുക്കാനാവില്ലെന്ന നിലപാടാണ് സിബിഐ കോടതിയെ അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred