കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മരണത്തിനുത്തരവാദിയായവരെ പിടികൂടണമെന്നും തങ്ങള്‍ക്ക് നീതികിട്ടണമെന്നുമാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ അറസ്റ്റ് ചെയ്‌തേക്കും. അവിഷ്ണ ഇന്നലെ മുതല്‍ നാദാപൂരത്തെ വീട്ടില്‍ നിരാഹാരം ഇരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അവിഷ്ണയെ കൂടാതെ ജിഷ്ണുവിന്റെ ബന്ധുക്കളും നാട്ടുകാരും പിന്തുണയുമായി നിരാഹാര സമരത്തിലാണ്. നാദാപുരം ഡിവൈഎസ്എപി ജിഷ്ണുവിന്റെ വീട്ടിലെത്തിയിട്ടുണ്ട്. അവിഷ്ണയുടെ ആരോഗ്യനില ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റാനാണ് നീക്കമെന്നാണ് സൂചന. മെഡിക്കല്‍ സംഘവും നാദാപുരം ആര്‍ഡിഒയും സ്ഥലത്തെത്തിയിട്ടുണ്ട്.

എന്നാല്‍ ബന്ധുക്കളും നാട്ടുകാരും തങ്ങള്‍ മരണം വരെ സമരം തുടരുമെന്നാണ് നിലപാടെടുത്തത്. ഇവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് കോഴിക്കോട് കളക്ടര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജിഷ്ണുവിന്റെ അമ്മ മഹിജ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരാഹാരം തുടരുകയാണ്. തങ്ങളെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യുന്നത് വരെയും സമരം തുടരുമെന്ന് മഹിജ പറഞ്ഞു.