വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച ഈറോഡ് സ്വദേശി നിര്‍മല്‍ കുമാറിന്റെ ഹൃദയം ജിതേഷിന് മാറ്റിവെയ്‌ക്കാമെന്നായിരുന്നു ആശുപത്രി അധികൃതരുടെയും ബന്ധുക്കളുടെയും പ്രതീക്ഷ. ഇതിനായി എയര്‍ ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരുന്നു. എന്നാല്‍, വിദഗ്ദ്ധ പരിശോധനയില്‍ നിര്‍മലിന്റെ ഹൃദയം മാറ്റിവയ്‌ക്കാന്‍ തക്ക ആരോഗ്യമുള്ളതല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ഹൃദയം എത്തിക്കാനുള്ള നീക്കം അവസാന നിമിഷം ഉപേക്ഷിക്കുകയായിരുന്നു.

കാര്‍ഡിയോ മയോപതി എന്ന ഗുരുതര ഹൃദ്രോഗത്തെ തുടര്‍ന്നാണ് എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ജിതേഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അതിസങ്കീര്‍ണമായൊരു ശസ്‌ത്രക്രിയയിലൂടെ സെന്‍സ്ട്രിമാഗ് എന്ന ഉപകരണം ഹൃദയത്തില്‍ ഘടിപ്പിച്ചാണ് ജിതേഷിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. ഇത് അധിക ദിവസം തുടരാനാകില്ല. ഹൃദയം മാറ്റി വെയ്‌ക്കുകയോ കൃത്രിമ ഹൃദയം ഘടിപ്പിക്കുകയോ മാത്രമാണ് ജീവന്‍ നിലനിര്‍ത്താനുള്ള പ്രതിവിധി. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവിനി പദ്ധതിയില്‍ സൂപ്പര്‍ അര്‍ജന്‍റ് കാറ്റഗറിയിലാണ് ജിതേഷിന്റെ ഹൃദയമാറ്റം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൃത്രിമ ഹൃദയം ഘടിപ്പിക്കണമെങ്കില്‍ മുക്കാല്‍ കോടി മുതല്‍ ഒന്നരക്കോടി രൂപ വരെ ചെലവ് വരും. സുഹൃത്തുക്കളും സഹപാഠികളും വഴി സ്വരൂപിച്ച പണം കൊണ്ടാണ് ജിതേഷിന്റെ ചികിത്സ നടക്കുന്നത്.

ജിതേഷിനെ സഹായിക്കാന്‍...
അക്കൗണ്ട് നമ്പര്‍: 36038168147
SBI കലൂ‍ര്‍ ബ്രാഞ്ച്
IFSC: SBIN0008621
പേര്: ജിനേഷ് എം & സി പൂ‍ര്‍ണചന്ദ്രകുമാര്‍