ജില്ലാ ഡെവലപ്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ അനില്‍ കുമാറിന്റെ റിപ്പോര്‍ട്ട് പ്രകാരം ജില്ലയില്‍ 616 സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരുടെ വീടുകളില്‍ ശുചിമുറികളില്ല.

ശ്രീനഗര്‍: വീട്ടില്‍ ശുചിമുറിയില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം തടയാന്‍ ഉത്തരവ്. ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലാണ് ജില്ലാ ഡെവലപ്‍മെന്റ് കമ്മീഷണര്‍ ഇത്തരമൊരു ഉത്തരവിറക്കിയത്. ഇതനുസരിച്ച് 600ലധികം ഉദ്ദ്യോഹസ്ഥര്‍ക്ക് അടുത്തമാസം മുതല്‍ ശമ്പളം ലഭിക്കില്ല. 

ജില്ലാ ഡെവലപ്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ അനില്‍ കുമാറിന്റെ റിപ്പോര്‍ട്ട് പ്രകാരം ജില്ലയില്‍ 616 സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരുടെ വീടുകളില്‍ ശുചിമുറികളില്ല. ഇതനുസരിച്ച് ഡവലപ്‍മെന്റ് കമ്മീഷണര്‍ അംഗ്രേസ് സിങ് റാണ ഇവര്‍ക്ക് ശുചിമുറി നിര്‍മ്മിക്കുന്നത് വരെ ശമ്പളം നല്‍കേണ്ടതില്ലെന്ന് ഉത്തരവിടുകയായിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ സ്വച്ഛ ഭാരത് പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ജമ്മുകശ്മീരില്‍ 71.95 ശതമാനം വീടുകളിലും ശൗചാലയം നിര്‍മ്മിച്ചിട്ടുണ്ടെന്നാണ് കണക്ക്. എന്നാല്‍കിഷ്ത്വാര്‍ ജില്ലയില്‍ 57.23 ശതമാനം വീടുകളില്‍ മാത്രമാണ് ശുചിമുറിയുള്ളത്. അതില്‍ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ പോലുമുണ്ടെന്നുള്ളത് നാണക്കേടാണെന്നും ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഡവലപ്‍മെന്റ് കമ്മീഷണര്‍ പറഞ്ഞു.