അതുല്‍ ജൊഹ്റിയെയാണ് കസ്റ്റഡിയിലെടുത്തത് ഒമ്പതു വിദ്യാര്‍ത്ഥികളാണ് പരാതിപ്പെട്ടത്

ദില്ലി:ജെഎന്‍യു വിദ്യാര്‍ത്ഥികളെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ അധ്യാപകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തി. ജീവശാസ്ത്ര വിഭാഗം അധ്യാപകനായ അതുല്‍ ജൊഹ്‍റിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അധ്യാപകന്‍ ലൈംഗികമായി അധിക്ഷേപിച്ചതായി ഏഴ് വിദ്യാര്‍ത്ഥികളാണ് പൊലീസിന് മൊഴി നല്‍കിയിരുന്നു.

ഒമ്പത് വിദ്യാർത്ഥിനികളാണ് അദ്ധ്യാപകൻ ലൈംഗികമായി അപമാനിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. പഠിപ്പിക്കുന്നതിനിടയിൽ വിദ്യാ‍ർത്ഥികളുടെ വസ്ത്രധാരണത്തെപ്പറ്റി മോശമായി സംസാരിച്ചെന്നും അപമര്യാദയായി സ്പർശിച്ചെന്നുമാണ് പരാതി.