ഇന്ത്യാ വിരുദ്ധ ശക്തികളുമായി  ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ നേതാക്കൾക്ക് ബന്ധമുണ്ട്. ഇന്ത്യാ  വിരുദ്ധ ശക്തികൾ വിദ്യാർഥികളിലൂടെ ലഘുലേഖ ഉപയോഗിച്ചു രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയാണെന്നുമാണ് നിര്‍മ്മല സീതാരാമന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ദില്ലി: ജെഎൻയുവിലെ വിദ്യാർത്ഥി നേതാക്കൾക്ക് ദേശവിരുദ്ധ ബന്ധമുണ്ടെന്ന് ആരോപിച്ച പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന് വിദ്യാർത്ഥി യൂണിയന്റെ മറുപടി. അടിച്ചമർത്തപ്പെട്ടവരുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നത് കൊണ്ടാണ് ദേശവിരുദ്ധ ബന്ധം ആരോപിക്കുന്നതെന്നാണ് യൂണിയൻ പ്രതിനിധികളുടെ മറുപടി. അഭിപ്രായം പറയുന്നതിന് എല്ലാവർക്കും അവകാശമുണ്ടെന്ന് കരുതുന്നതാണ് ജെഎൻയുവിന്റെ പാരമ്പര്യം. അതിനാൽ മന്ത്രിയുടെ പ്രസ്താവന പാടെ അവഗണിക്കുകയാണെന്നും വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ പ്രതികരിച്ചു.

ഇന്ത്യാ വിരുദ്ധ ശക്തികളുമായി ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ നേതാക്കൾക്ക് ബന്ധമുണ്ട്. ഇന്ത്യാ വിരുദ്ധ ശക്തികൾ വിദ്യാർഥികളിലൂടെ ലഘുലേഖ ഉപയോഗിച്ചു രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയാണെന്നുമാണ് നിര്‍മ്മല സീതാരാമന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപി പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ഈ അഭിപ്രായ പ്രകടനം നടത്തിയത്.