ലണ്ടന്‍: ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി വനിതാ എംപി ജോ കോക്സ്(41)വെടിയേറ്റു മരിച്ചു. വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ബിര്‍സ്റ്റാലില്‍ വച്ച് കോക്സിന് നേരെ ടോമി മേയര്‍(52) എന്ന അക്രമി വെടിവക്കുകയായിരുന്നു. ജോ കോക്‌സിനു നേര്‍ക്ക് അക്രമി മൂന്നു തവണ നിറയൊഴിച്ചു.അക്രമി കോക്സിനെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ 77 വയസുള്ള മറ്റൊരാള്‍ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാറ്റ്‌ലി സ്‌പെന്‍ മണ്ഡലത്തെയാണ് ജോ പ്രതിനിധീകരിക്കുന്നത്. മൂന്നു അഞ്ചും വയസുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് ജോ.

2015 മുതല്‍ എംപിയായി തുടരുന്ന കോക്സ്, സിറിയിലേക്ക നിയോഗിച്ച സംയുക്ത പാര്‍ലമെന്റ് സമിതിയുടെ അധ്യക്ഷ കൂടിയായിരുന്നു. കോക്സിന്റെ മരണത്തെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണോ എന്ന് തീരുമാനിക്കുന്നതിനുള്ള ഹിതപരിശോധനയുടെ പ്രചാരണ നടപടികള്‍ നിര്‍ത്തി വച്ചു.