പല മുന്‍നിര താരങ്ങളുടെയും ടീമിലെ സ്ഥാനം തുലാസില്‍
ബര്ലിന്: ലോകകപ്പില് നിന്ന് ആദ്യ റൗണ്ടില് തന്നെ പുറത്തായതിന് പിന്നാലെ ജർമൻ ടീമിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കുമെന്ന് കോച്ച് യോവാകിം ലോ. 2004 യൂറോ കപ്പിലും സമാന തിരിച്ചടിയുണ്ടായി. തോൽവിയിൽ നിന്ന് ടീം കരകയറിയത് വലിയ മാറ്റങ്ങളിലൂടെയാണ്. കഴിഞ്ഞ പത്തു വർഷമായി ലോകത്ത് ഏറ്റവും സ്ഥിരത പുലർത്തിയ ടീമും ജർമനി തന്നെയാണ്.
പരാജയത്തിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും കോച്ച് പറഞ്ഞു. കോച്ചിനെ തള്ളിപ്പറയരുതെന്ന് ടീം മാനേജർ ഒലിവർ ബിയറോഫും ഗോളി മാന്വൽ ന്യൂയറും പറഞ്ഞു. ജർമൻ ഫുട്ബോൾ അസോസിയേഷൻ തോൽവിയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പല മുന്നിര താരങ്ങളുടെയും ടീമിലെ സ്ഥാനം.
