ഈ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയിലെ നാല്‍പ്പത് മലയാളികള്‍ അടക്കമുള്ള അറുപതോളം തൊഴിലാളികള്‍ ഇപ്പോള്‍ ദുരിതത്തിലാണ്. മൂന്ന് മാസമായി ഇവര്‍ക്ക് ശമ്പളം കിട്ടിയിട്ട്. വാടക കൊടുക്കാത്തതിനാല്‍ താമസ സ്ഥലത്ത് നിന്നും ഇറക്കി വിടുന്ന അവസ്ഥയാണിപ്പോഴെന്ന് തൊഴിലാളികള്‍ പറയുന്നു.
ഉടമ മുങ്ങിയെങ്കിലും തൊഴിലാളികള്‍ ജോലിക്ക് പോകുന്നുണ്ട്. നിലവിലെ സ്‌റ്റോക്ക് തീരുന്നത് വരെ ഇങ്ങനെ പോകാന്‍ തന്നെയാണ് ഇവരുടെ തീരുമാനം. അതേസമയം പി.ആര്‍.ഒ ആയ സ്ത്രീയും ചിലരും വന്ന് തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും ഇവരുടെ പരാതി.
ഈ തൊഴിലാളികളെ ആശ്രയിച്ച് കഴിയുന്നവരാണ് നാട്ടില്‍പല കുടുംബങ്ങളും. മാസങ്ങളായി കാശ് നാട്ടില്‍അയക്കാന്‍സാധിക്കാത്തതു കൊണ്ട് ശമ്പള കുടിശിക ലഭിക്കാനും നാട്ടിലേക്ക് കയറിപ്പോകാനും സന്നദ്ധ സംഘടനകള്‍ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഈ തൊഴിലാളികള്‍.
