തിരുവനന്തപുരം: തിരുവനന്തപുരം: കൈരളി ചാനൽ എംഡി ജോൺ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനായി നിയമിച്ചു. മുതിർന്ന അഭിഭാഷകൻ എം.കെ.ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്‌ടാവായും വിഎസ്എസ്‌സി മുൻ ഡയറക്ടർ എം സി ദത്തനെ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകനായും നിയമിച്ചു. പ്രതിഫലം കൂടാതെയാണ് മൂവരുടേയും നിയമനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉന്നത ഉദ്യോഗസ്ഥ തലത്തിലും സർക്കാര്‍ അഴിച്ചുപണി നടത്തിയിട്ടുണ്ട്. സിയാൽ എംഡി വി.ജെ.കുര്യന് ജലവിഭവ വകുപ്പിന്റെ അഡീഷനൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു.

മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിയായിരുന്ന ബി.അശോകിനെ സ്ഥാനത്ത് നിന്നും മാറ്റി ആയുഷ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറി ജ്യോതിലാലിനാണ് മൃഗസംരക്ഷണ വകുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. ടി.ഭാസ്കരനെ ലാൻഡ് ബോർഡ് സെക്രട്ടറിയായി നിയമിച്ചും ഉത്തരവിറക്കി.