സമൂഹമാധ്യമങ്ങളില്‍ താരമായി പിക്ഫോര്‍ഡിന്‍റെ കാമുകി
മോസ്കോ: ലോകകപ്പ് പ്രീ ക്വാര്ട്ടറില് കൊളംബിയയെ പിടിച്ചുകെട്ടി ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ച പിക്ഫോർഡ് രാജ്യത്ത് വീരനായകനായപ്പോൾ കാമുകി മേഗൻ ഡേവിസണ് സോഷ്യൽ മീഡിയയിലെ താരമായി. ഇംഗ്ലീഷ് താരങ്ങൾ കൊളംബിയയെ കീഴടക്കിയപ്പോൾ ഗാലറിയെ കീഴടക്കുകയായിരുന്നു മേഗൻ ഡേവിസന്.
ലോകകപ്പ് തുടങ്ങിയത് മുതൽ മേഗന്റെ സോഷ്യൽ മീഡിയയിലെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെടുന്ന മേഗന് ആരാധകരും ഏറെയാണ്. കൊളംബിയയുമായുള്ള മത്സര ശേഷവും മേഗൻ ഗാലറിയിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. മറ്റ് ഇംഗ്ലീഷ് താരങ്ങളുടെ ഭാര്യമാരും കാമുകിമാരുമെല്ലാം റഷ്യയിൽ എത്തിയിട്ടുണ്ട്.
