പരാജയം ഒരു പരിശീലകനെന്ന നിലയിൽ തന്നെ കരുത്തനാക്കുമെന്നും സാംപോളി

മോസ്കോ: ആരാധകരുടെ ഹൃദയം തകരുന്ന പരാജയവുമേറ്റുവാങ്ങിയാണ് അര്‍ജന്‍റീന റഷ്യന്‍ ലോകകപ്പില്‍ നിന്ന് പുറത്തായത്. ടീമായി കളിക്കാന്‍ മെസിക്കും സംഘത്തിനും സാധിച്ചില്ലെന്നതാണ് ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രധാനം. പരിശീലകന്‍ സാംപോളിയ്ക്കെതിരെയും വലിയ തോതിലുള്ള വികാരം ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ അർജന്‍റീനയുടെ തോൽവിയിൽ വിമർശനങ്ങളുയരുമ്പോഴും പരിശീലക സ്ഥാനം രാജിവെക്കില്ലെന്ന നിലപാടിലാണ് ജോർജ് സാംപോളി. പല തന്ത്രങ്ങൾ പയറ്റിയിട്ടും മെസിയിൽ നിന്ന് മികച്ചത് നേടിയെടുക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന് പ്രീക്വാർട്ടറിന് ശേഷം സാംപോളി പറഞ്ഞു.

തോൽവിയുടെ കാരണമെന്തെന്ന് തിടുക്കത്തിൽ വിലയിരുത്താനില്ലെന്നും പരാജയം ഒരു പരിശീലകനെന്ന നിലയിൽ തന്നെ കരുത്തനാക്കുമെന്നും സാംപോളി പ്രതികരിച്ചു. നേരത്തെ ഇതിഹാസ താരം മറഡോണയടക്കമുള്ളവര്‍ സാംപോളിക്കെതിരെ രംഗത്തുവന്നിരുന്നു. താരങ്ങളും പരിശീലകനെതിരെ കലാപം നടത്തിയെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. മെസി അവസാന മത്സരങ്ങളില്‍ സൂപ്പര്‍ പരിശീലകന്‍റെ റോള്‍ നിര്‍വ്വഹിച്ചെന്നും വ്യക്തമായിരുന്നു.

പരിശീലകസ്ഥാനം ഒഴിയില്ലെന്ന സാംപോളിയുടെ നിലപാട് ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍റെ നിലപാട് ഇതില്‍ പ്രധാനമാകും,