പരിക്ക് കാരണം കഴിഞ്ഞ മാസങ്ങളില്‍ കളിക്കാതിരുന്നു സെര്‍ജിയോ അഗ്യൂറോ സംഘത്തിലുണ്ടായിരുന്നു.

ബ്യൂണസ് ഐറിസ്: റഷ്യന്‍ ലോകകപ്പിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചതിന് ശേഷം അര്‍ജന്റീന ദേശീയ ടീം പരിശീലനത്തിനിറങ്ങി. പരിക്ക് കാരണം കഴിഞ്ഞ മാസങ്ങളില്‍ കളിക്കാതിരുന്ന സെര്‍ജിയോ അഗ്യൂറോ സംഘത്തിലുണ്ടായിരുന്നു. ക്യാപ്റ്റന്‍ ലിയോണല്‍ മെസിയും ക്യാംപിലുണ്ടായിരുന്നു. 

ടീം ലോകകപ്പിന് സജ്ജമാണെന്ന് പരിശീലകന്‍ സാംപോളി അഭിപ്രായപ്പെട്ടു. മെസി ശാരീരികമായും മാനസികമായും തയ്യാറാണ്. മെസി ലോകകപ്പ് കളിക്കുന്നത് വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും സാംപോളി കൂട്ടിച്ചേര്‍ത്തു. അര്‍ജന്റീന ലോകകപ്പില്‍ ആരെയും ഭയക്കുന്നില്ലെന്നും കോച്ച് പറഞ്ഞു.

മെയ് 29ന് അര്‍ജന്റീനയ്ക്ക് പരിശീലന മത്സരമുണ്ട്. ബാഴ്‌സലോണയുടെ പരിശീലന ഗ്രൗണ്ടില്‍ വച്ച് ഹെയ്തിയുമായിട്ടാണ് അര്‍ജന്റീനയുടെ മത്സരം. അര്‍ജന്റീനയുടെ തയ്യാറെടുപ്പുകളെല്ലാം അതേ ഗ്രൗണ്ടില്‍ വച്ചാണ്. ലോകകപ്പില്‍ ജൂണ്‍ 16ന് ഐസ്‌ലാന്‍ഡിന് എതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. ഐസ്‌ലന്‍ഡിനെ കൂടാതെ ഗ്രൂപ്പ് ഡിയില്‍ ക്രോയേഷ്യയും നൈജീരിയയുമായാണ് അര്‍ജന്റീനയുടെ എതിരാളികള്‍.