ഇപ്പോഴുള്ള പ്രതിഷേധങ്ങൾ സ്വാഭാവികം താൻ കോട്ടയത്ത് തന്നെ സജീവമായുണ്ടാകും
കോട്ടയം: തന്‍റെ കുടുംബത്തിൽ നിന്ന് ഇനി മറ്റൊരാൾ രാഷട്രീയത്തിലേക്ക് വരില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണി. കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ ഇപ്പോഴുള്ള പ്രതിഷേധങ്ങൾ സ്വാഭാവികം മാത്രമെന്നും ജോസ് കെ മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പെട്ടന്നുണ്ടാ രാഷ്ട്രീയ നിലപാടുകളുടെ ഭാഗമായാണ് കേരളകോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് ലഭിച്ചത്. എന്നാല്‍ രാജ്യസഭാ സ്ഥാനാർത്ഥി ആരാകണമെന്ന ഒരു നിർദ്ദേശവും കോൺഗ്രസ് മുന്നോട്ട് വച്ചില്ല. ഇനി താൻ കോട്ടയത്ത് തന്നെ സജീവമായുണ്ടാകുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
