രാവിലെ വൈക്കത്ത് ആരംഭിക്കുന്ന യാത്രയുടെ സമാപന സമ്മേളനം കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷൻ കെ മുരളീധരൻ എം എൽ എ ഉദ്ഘാടനം ചെയ്യും.

കോട്ടയം: കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന കേരളയാത്ര ഇന്ന് കോട്ടയം ജില്ലയിൽ പര്യടനം പൂർത്തിയാക്കും. രാവിലെ വൈക്കത്ത് ആരംഭിക്കുന്ന യാത്ര വൈകുന്നേരം പാലയിൽ സമാപിക്കും. കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷൻ കെ മുരളീധരൻ എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നാളെ മുതൽ ആലപ്പുഴ ജില്ലയിലാണ് ജാഥ പര്യടനം നടത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എം പി നയിക്കുന്ന കേരള യാത്രയ്ക്ക് പാര്‍ട്ടിയുടെ തട്ടകമായ ഇടുക്കി ജില്ലയിൽ കിട്ടിയത് തണുപ്പൻ സ്വീകരണങ്ങളായിരുന്നു. പിജെ ജോസഫിന്‍റെ തട്ടകമായ തൊടുപുഴയില്‍ യാത്രയ്ക്ക് കിട്ടിയ സ്വീകരണം പാർട്ടിയിലെ ഗ്രൂപ്പ് ഭിന്നതകൾ ഭാഗികമായി പ്രകടമാക്കുന്നതായിരുന്നു. ജനപങ്കാളിത്തം കുറഞ്ഞ സ്വീകരണ പരിപാടിയിൽ പി.ജെ.ജോസഫ് എത്തിയതാവട്ടെ ഒന്നര മണിക്കൂർ വൈകിയും.