2018 ഫിഫ ലോകകപ്പ് റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ ലൈംഗിക അതിക്രമം
മോസ്കോ: 2018 ഫിഫ ലോകകപ്പ് റിപ്പോര്ട്ടിംഗിനിടെ മാധ്യമപ്രവര്ത്തകയ്ക്കെതിരെ ലൈംഗിക അതിക്രമം. ജര്മ്മന് ചാനലിലെ മാധ്യമപ്രവര്ത്തകയെയാണ് ഫുട്ബോള് ആരാധകന് കടന്നുപിടിച്ച് ചുംബിച്ചത്. ഇതിന്റെ ദൃശ്യങ്ങള് വൈറലാകുകയാണ്.
ജൂലിയത് ഗോന്സാലസ് തെരാന് എന്ന മാധ്യമപ്രവര്ത്തകയെ ആണ് യുവാവ് കടന്നുപിടിച്ച് ചുംബിച്ചത്. ജൂയത്തിന്റെ മാറില് കൈവച്ചാണ് ഇയാള് ചുംബിച്ചത്.
ജര്മ്മന് ചാനലായ ഡ്യുച്ചെ വെല്ലിന്റെ മാധ്യമപ്രവര്ത്തക ഇതിന്റെ ദൃശ്യങ്ങള് ട്വിറ്ററില് പങ്കുവയ്ക്കുകയും ചെയ്തു. അക്രമം നടത്തിയയാള് താന് ലൈവായി റിപ്പോര്ട്ട് ചെയ്യുന്നതും കാത്ത് അടുത്ത് തന്നെ നില്ക്കുകയായിരുന്നുവെന്ന് ജൂലിയത് പറഞ്ഞു.
