ദില്ലി: ദില്ലിയില്‍ വനിത ദൃശ്യമാധ്യമപ്രവര്‍ത്തകക്കെതിരെ ലൈംഗിക അതിക്രമം. ജന്തര്‍ മന്ദറിലെ സമരവേദിയില്‍ നൂറിലധികം സമരക്കാരുടെ ഇടയില്‍ നിന്ന് അഭിമുഖം എടുക്കവേയാണ് സംഭവം.മാധ്യമപ്രവര്‍ത്തകയെ പിറകില്‍ നിന്ന് കടന്നുപിടിക്കുകയായിരുന്നു. എതിര്‍ത്തതോടെ ഇയാള് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പാര്‍ലമെന്‍റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്താന്‍ നടപടി ആരംഭിച്ചതായി ഡിസിപി വി കെ സിംഗ് അറിയിച്ചു