റാഞ്ചി: ജാര്‍ഖണ്ഡില്‍ യുവ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു കൊല്ലപ്പെട്ടു. അഖിലേഷ് പ്രതാപ് സിംഗ് (35) എന്നയാളാണു ദേവരിയ ജില്ലയില്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. ഒരു ചാനലിലാണ് ഇദ്ദേഹം ജോലി നോക്കിയിരുന്നത്. കൊലപാതകത്തെ തുടര്‍ന്ന് ഛത്രയില്‍ ബന്ദ് ആചരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് ഡിജിപിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.