ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഗാസിപ്പൂരില്‍ പ്രാദേശിക പത്രപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടിയായ ഗാസിപ്പൂര്‍ സ്വദേശി രാജേഷ് മിശ്രയാണ് മരിച്ചത്. സ്വന്തം കടയില്‍ നില്‍ക്കുകയായിരുന്ന രാജേഷിനെ ബൈക്കിലെത്തിയ രണ്ട് പേര്‍ വെടിവയ്ക്കുകയായിരുന്നു. രാജേഷ് തല്‍ക്ഷണം മരിച്ചു. സഹോദരന് ഗുരുതരമായി പരിക്കേറ്റു. ഏതാനും ദിവസങ്ങള്‍ക്കു മുന്പ് പഞ്ചാബില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രവീന്ദ്ര ഗോസായി വെടിയേറ്റ് മരിച്ചിരുന്നു.