ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു
ദില്ലി: ഘാസിയാബാദില് മാധ്യമപ്രവര്ത്തകന് അജ്ഞാതന്റെ വെടിയേറ്റു. ഘാസിയാബാദില വീട്ടിനുള്ളില് വച്ചാണ് ഇന്ന് വൈകീട്ടോടെ വെടിയുതിര്ത്തത്.
ഹിന്ദി ന്യൂസ് ചാനലായ സഹാറ സമയിലെ അനുജ് ചൗധരിയിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തില് അന്വേഷണം നടക്കുന്നതായി പൊലീസ് വ്യക്തമാക്കി. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റ് കാര്യങ്ങള് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ചൗധരി ഇപ്പോള് ആശുപത്രിയില് ചികിത്സയിലാണ്.
