മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന. 

കാബൂള്‍: അഫ്ഘാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തനടകം 29 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഷാദരക് പ്രദേശത്തെ യു.എസ് ഇന്‍റലിജൻസ് ഓഫിസിനടുത്താണ് ആദ്യ സ്ഫോടനം നടന്നത്. മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന. 

രണ്ടാമത്തെ സ്ഫോടനത്തിലാണ് ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി ഫോട്ടോഗ്രാഫര്‍ ഷാ മറായി കൊല്ലപ്പെട്ടത്. ആദ്യ സ്ഫോടനത്തിന്‍റെ ഫോട്ടോ പകർത്തുന്നതിനിടെയാണ് ഷാ മറായി കൊല്ലപ്പെട്ടത്. ഇതില്‍ നിരവധി പേർക്ക് പരിക്കേറ്റു. 

Scroll to load tweet…
Scroll to load tweet…

രണ്ടാഴ്ച മുമ്പ് വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലും സ്‌ഫോടനത്തിലും 60 പേര്‍ കൊല്ലപ്പെട്ടിരുന്നു.