തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തി. കേസരി പരിസരത്തുനിന്നും ആരംഭിച്ച് പ്രസ്‌ക്ലബിനുമുന്നില്‍ അവസാനിച്ച മാര്‍ച്ചില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എംജി രാധാകൃഷ്ണന്‍, ഗൗരിദാസന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഭരണഘടനയുടെ ഉദാത്ത മാതൃകകളെ തന്റെ ജനാധിപത്യബോധത്തിന്റെ മൂശയിലിട്ടുരുക്കി മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാക്കിമാറ്റിയ വ്യക്തിയായിരുന്നു ഗൗരിലങ്കേഷെന്ന് യോഗത്തില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകര്‍ അനുസ്മരിച്ചു..