'സ്‌കൂളില്‍ പോയത് വെറുതെ ആയി' എന്നായിരുന്നു ജൂഡിന്റെ പോസ്റ്റ്. മണിയാശാന്റെ വിദ്യാഭ്യാസ യോഗ്യതയെ കളിയാക്കിയുള്ള പിന്തിരിപ്പന്‍ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്.

നേരത്തെയും ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിട്ടുണ്ട്. ജെഎന്‍യു സമരം നടക്കുന്ന സമയത്ത് സംവരണത്തെ എതിര്‍ത്ത് ജൂഡ് ആന്റണി നടത്തിയ പരാമര്‍ശം വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. നികുതി അടയ്ക്കുന്നത് പഠിക്കാനാണ് അല്ലാതെ സമരം ചെയ്യാനല്ല, സംവരണം നല്‍കുന്നത് അടിമത്തമാണെന്നുമായിരുന്നു കമന്റ്. 

ആഷിക് അബു സംവിധാനം ചെയ്ത റാണി പദ്മിനി എന്ന ചിത്രമിറങ്ങി ആദ്യ ദിനത്തില്‍ തന്നെ നെഗറ്റീവ് കമ്മന്റ് ഇട്ടതും വിവാദമായി. സിനിമാ മേഖലയില്‍ നിന്നടക്കം വിമര്‍ശനമുയര്‍ന്നതോടെ ജൂഡ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞ് തടിയൂരി. കമന്റിന് താഴെ വിമര്‍ശിച്ചവരുടെ തന്തക്ക് വിളിച്ചാണ് അന്ന് ജൂഡ് പ്രതികരിച്ചത്. എംഎം മണിക്കെതിരായ പരാമര്‍ശത്തില്‍ ജൂഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയയില്‍ പൊങ്കാല തുടങ്ങിയിട്ടുണ്ട്.

അഭിപ്രായം ഇനിയും പറയും. ഒരു പാർട്ടി ലേബലും ആഗ്രഹിച്ചിട്ടില്ല. അതിനു വേണ്ടി പോസ്റ്റിടാറുമില്ല.വന്നു തെറി പറയുന്നവർ പ്രതിനിധീകരിക്കുന്ന പാർട്ടിയെയാണ് അപമാനിക്കുന്നതെന്നാണ് തന്നെ ചീത്തവിളിക്കുനവരോട് ജൂഡ് ആന്റണി പ്രതികരിച്ചത്.