കൊച്ചിയിൽ നടന്ന കലാഭവൻ മണി അനുസ്മരണ ചടങ്ങിൽ വെച്ച്, പുരസ്കാരം ഏറ്റുവാങ്ങിയ കലാഭവൻ സരിഗയ്ക്ക് നടൻ ശങ്കർ ഹസ്തദാനം നൽകാൻ വിസമ്മതിച്ച സംഭവം വിവാദമായി. Shankar criticized for not shaking hands with Actress Kalabhavan Sariga on stage video goes viral

അവാർഡ് ചടങ്ങിനിടെ മിമിക്രി ആർട്ടിസ്റ്റും ബിഗ് ബോസ് മലയാളം സീസൺ 7 മത്സരാർത്ഥിയുമായിരുന്ന കലാഭവൻ സരിഗയ്ക്ക് കൈ കൊടുക്കാതെ നടൻ ശങ്കർ. കൊച്ചി ചങ്ങമ്പുഴ പാർക്കിൽ നടന്ന ദേശീയ കലാസംസ്കൃതി അനശ്വര കലാകാരൻ കലാഭവൻ മണി അനുസ്മരണ ചടങ്ങിനിടെയായിരുന്നു സംഭവം. വീഡിയോ പുറത്തുവന്നതോട് കൂടി വലിയ രീതിയിലുള്ള വിമർശനമാണ് ശങ്കറിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. മിമിക്രി, നാടൻപാട്ട്, അഭിനയം എന്നീ മേഖലകളിലെ മികവിനായിരുന്നു കലാഭവൻ സരിഗയ്ക്ക് പുരസ്കാരം.

സംവിധായകൻ വിനയന്റെ കയ്യിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങുകയും പ്രശസ്തി പത്രം ശങ്കർ നൽകുകയും ചെയ്തതിന് ശേഷം ഹാസതാധാനം ചെയ്യാൻ സരിഗ കൈനീട്ടിയെങ്കിലും ശങ്കർ ഒഴിഞ്ഞുമാറുകയായിരുന്നു. ശേഷം സരിഗ ശങ്കറിന്റെ കാൽ തൊട്ട് വന്ദിക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം വലിയ രീതിയിലുള്ള വിമർശനമാണ് ശങ്കറിനെതിരെ ഉയർന്നുവരുന്നത്. ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവരായിരിക്കുമ്പോഴും ശങ്കറിന്റെ ഈ പെരുമാറ്റം വളരെ മോശമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ ശങ്കറിനെ അനുകൂലിച്ചും ചിലർ രംഗത്തുവരുന്നുണ്ട്.

അതേസമയം ഒമർ ലുലു സംവിധാനം ചെയ്ത ബാഡ് ബോയ്സ് ആയിരുന്നു ശങ്കർ വേഷമിട്ട ഒടുവിലത്തെ ചിത്രം. 2024 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ പ്രേം മേനോൻ എന്ന കഥാപാത്രമായാണ് ശങ്കർ എത്തിയത്.