ദില്ലി: സൊറാബുദ്ദീൻ ഷേക് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ച ജഡ്ജി ബ്രിജ്ഗോപാൽ ലോയയുടെ മരണം രാഷ്ട്രീയവല്‍ക്കരിച്ചെന്ന് കുടുംബാംഗങ്ങള്‍. മകനും മറ്റ് കുടുംബാഗംങ്ങളും ഇന്ന് നടത്തിയ പ്രസ് കോണ്‍ഫറന്‍സിലാണ് കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ചില സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴില്ല. ലോയ മരിക്കുന്ന സമയത്ത് തന്‍റെ പ്രായം 17 ആണ്. അന്ന് ചില വൈകാരിക പ്രതിസന്ധികള്‍ മൂലം മരണത്തില്‍ സംശയങ്ങള്‍ തോന്നിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണെന്നും ലോയയുടെ മകന്‍ അനൂജ് മാധ്യമങ്ങളോട് പറഞ്ഞു.

എതെങ്കിലും രാഷ്ട്രീയ പ്രശ്നത്തിന്‍റെ ഇരകളാകാന്‍ തങ്ങളില്ല. ഇതില്‍ ഒരു ഗൂഡാലോചനയും ഇല്ലെന്നും ലോയയുടെ അഭിഭാഷകനായ ആമീത് നായക് വ്യക്തമാക്കി. പലരും തങ്ങളുടെ കുടുംബത്തെ അപമാനിക്കാനും കുടുംബത്തില്‍ പരിഭ്രാന്ത്രി പരത്താനും ശ്രമിക്കുന്നതായും അനൂജ് വെളിപ്പെടുത്തി.

അഭിഭാഷകോരടും എന്‍ജിഒകളോടും അക്റ്റിവിസ്റ്റുകളോടും തന്‍റെ കുടുംബാംഗങ്ങളെ അപമാനിക്കരുതെന്ന് മാധ്യമങ്ങള്‍ ആവശ്യപ്പെടണമെന്നും അനൂജ് പറഞ്ഞു.