Asianet News MalayalamAsianet News Malayalam

ഉമ്മന്‍ചാണ്ടിയുടെ വ്യാജകത്ത് കാണിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ ഇന്ന് വിധി

ബിജു രാധാകൃഷ്ണനാണ് കേസിലെ ഏക പ്രതി. കത്ത് ഉപയോഗിച്ച് തിരുവനന്തപുരം സ്വദേശി റാസിഖ് അലിയില്‍ നിന്നും പലപ്പോഴായി 75 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

judicial magistrate court to make verdict on case against biju radhakrishnan
Author
Trivandrum, First Published Feb 8, 2019, 8:38 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിയുടെ വ്യാജ കത്ത് കാട്ടി സോളാര്‍ കേസ് പ്രതി ബിജുരാധാകൃഷ്ണൻ തട്ടിപ്പ് നടത്തിയെന്ന കേസില്‍ വിധി ഇന്ന്. സോളാർ ഉപകരങ്ങളുടെ വിതരണ അവകാശം ലഭിക്കാൻ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വ്യാജ കത്ത് കാട്ടി ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് കേസ്. 

ബിജു രാധാകൃഷ്ണനാണ് കേസിലെ ഏക പ്രതി. കത്ത് ഉപയോഗിച്ച് തിരുവനന്തപുരം സ്വദേശി റാസിഖ് അലിയില്‍ നിന്നും പലപ്പോഴായി 75 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് വിധി പറയുക.കഴിഞ്ഞ മൂന്നു തവണയായി കേസ് വിധി പറയുന്നത് കോടതി മാറ്റിവച്ചിരുന്നു.

Follow Us:
Download App:
  • android
  • ios