ചെന്നൈ : തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ നാളെ കോടതി വാദം കേള്‍ക്കും. ജയലളിതയുടെ ചികിത്സാവിവരങ്ങളും മരണവും സംബന്ധിച്ച് മൂന്നംഗബെഞ്ച് അന്വേഷിയ്ക്കണമെന്നാണ് ഒരു എ ഐ എ ഡി എം കെ പ്രവര്ത്തകന് നല്കിയ ഹര്‍ജിയിലെ ആവശ്യം. നേരത്തേ ജയലളിതയുടെ അസുഖവിവരം പുറത്തുവിടണമെന്നാവശ്യപ്പെട്ട് ട്രാഫിക് രാമസ്വാമിയെന്ന സാമൂഹ്യപ്രവര്‍ത്തകന്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
ജയലളിതയുടെ മരണം: ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
