ദില്ലി : ദില്ലിയിലെ ജുമ മസ്ജിദ് ജമുനാ ദേവി ക്ഷേത്രമായിരുന്നുവെന്ന് ബിജെപി നേതാവ് വിനയ് കത്യാർ. മുഗൾ ചക്രവർത്തിമാർ 6,000 സ്ഥലങ്ങൾ ഇവിടെ തകർത്തിരുന്നു. ജുമാ മസ്ജിദ് യഥാർഥത്തിൽ ജമുന ക്ഷേത്രമായിരുന്നുവെന്നും അതുപോലെ താജ്മഹൽ തേജ് മഹാലായ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ മതത്തിന്‍റെ സ്ഥലങ്ങൾ മുഗൾ ചക്രവർത്തിമാർ ആക്രമിച്ചിരുന്നു. രാമജന്മഭൂമി, കാശിയിലെ ബാബ ബിശ്വനാഥ് മന്ദിർ, മഥുരയിലെ കൃഷ്ണ ജന്മഭൂമിയും ഇത്തരത്തിൽ ആക്രമിക്കപ്പെട്ടുവെന്നും കത്യാർ പറഞ്ഞു.
