തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ ജൂനിയർ ഡോക്ടർമാര്‍ നടത്തിവന്ന സമരം പിൻവലിച്ചു. പെന്‍ഷന്‍ പ്രായവര്‍ധന പിന്‍വലിക്കുക, ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍. ആരോഗ്യ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ ബോണ്ട് വ്യവസ്ഥയിൽ സർക്കാർ ഇളവ് വരുത്തിയതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

ബോണ്ട് വ്യവസ്ഥ പി ജി കഴിഞ്ഞു 6 മാസവും സൂപ്പർ സ്പെഷ്യലിറ്റി കഴിഞ്ഞു ഒരു വർഷവും ആക്കി കുറച്ചു. രണ്ടു വർഷം എന്നതായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. പി ജി കഴിഞ്ഞു ഉടൻ സൂപ്പർ സ്പെഷ്യലിറ്റി പ്രവേശനം കിട്ടിയാൽ ഒരു വർഷം മാത്രം ബോണ്ട് ചെയ്താൽ മതിയാകും.

ഒപികളെ ഒഴിവാക്കിയിരുന്നെങ്കിലും ഡോക്ടര്‍മാരുടെ സമരം ഒപികളുടെയുംയും വാര്‍ഡുകളുടെയും പ്രവര്‍ത്തനം താറുമാറാക്കിയിരുന്നു.മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം അറുപതിൽ നിന്ന അറുപത്തി രണ്ടായും ആരോഗ്യവകുപ്പിലേത് 56ല്‍ നിന്ന് 60 ആയും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.