തിരുവനന്തപുരം: ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം കൂട്ടിയതില്‍ പ്രതിഷേധിച്ചുള്ള ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു . ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം . പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി പിന്‍വലിക്കില്ല . പെൻഷൻ പ്രായം ഉയർത്തിയ സാഹചര്യം ജൂനിയര്‍ ഡോക്ടര്‍മാരെ ബോധ്യപ്പെടുത്തി. അതേസമയം പുതിയ തസ്തികകളിൽ കുറവുണ്ടാകില്ലെന്നും മന്ത്രി ഉറപ്പ് നൽകി .