കുറച്ച് ദിവസങ്ങളായി എസ്.എന്‍ കോളേജ് ക്യാമ്പസില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കോളേജ് ക്യാമ്പസില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പണപ്പിരിവ് നടത്തുവെന്ന് ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകരോട് പരാതിപ്പെട്ടിരുന്നു. തങ്ങളെ കാണുമ്പോള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ ബഹുമാനിക്കുന്നില്ലെന്നാരോപിച്ചാണ് മര്‍ദ്ദിച്ചതെന്ന് ഷാഫി പറയുന്നു.
കൈയ്‌ക്കും കാലിനും തലയ്‌ക്കും മര്‍ദ്ദനമേറ്റ ഷാഫി കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷാഫിയുടെ പരാതിയില്‍ കൊല്ലം ഈസ്റ്റ് പൊലീസ് സിനീയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഷാഫിയെ എസ്.എന്‍ കോളേജില്‍ ആരും മര്‍ദ്ദിച്ചിട്ടില്ലെന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
