Add Asianetnews as a Preferred SourcegooglePreferred

കൊച്ചി: സമൂഹത്തില്‍ കൂട്ടായ്മ നഷ്‌ടപ്പെടുന്നത് കൊണ്ടാണ് പെരുമ്പാവൂരിലെ ജിഷയുടേതുപോലുള്ള കൊലപാതകങ്ങള്‍ ഉണ്ടാകുന്നതെന്ന് ഹൈക്കോടതി ജസ്റ്റിസ് കെമാല്‍പാഷ. അയല്‍ക്കാരന്റെ കണ്ണീര്‍ കണ്ടാല്‍ ഇടപെടേണ്ടത് പൗരന്റെ കടമയാണെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. സമൂഹത്തിന്റെ മനസ്ഥിതി മാറിയില്ലെങ്കില്‍ സമൂഹത്തില്‍ ജിഷമാര്‍ ആവര്‍ത്തിക്കുമെന്നും കെമാല്‍പാഷ പറഞ്ഞു.

ജിഷ മരിക്കുന്നതുവരെ അവരെ സംരക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. മരിച്ചുകഴിഞ്ഞപ്പോഴോ അവര്‍ക്ക് വലിയ പരിവേഷമായി. സമൂഹത്തില്‍ ഇങ്ങനെയൊരാള്‍ പുഴുവിനെപ്പോലെ ജീവിച്ചിരുന്നു എന്ന് അംഗീകരിക്കപ്പെടാന്‍ ഒടുവില്‍ അവരുടെ മരണം വേണ്ടിവന്നു. ഇതാണ് നമ്മുടെ സമൂഹം. ദുരന്തങ്ങള്‍ വരുമ്പോള്‍ അതിനെ ആഘോഷമാക്കുക. ഇത് മാറണം.

ഇനിയും ധാരാളം ജിഷമാര്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്. അവരെ നമ്മള്‍ കാണണം. അയല്‍ക്കാരന്റെ കണ്ണീര്‍ കാണാന്‍ നമ്മള്‍ക്കാകണം. അത് ഓരോ പൗരന്റെയും കടമയാണെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.