തിരുവനന്തപുരം: സഹോദരന്‍റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടുള്ള നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യമര്‍പ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന് പ്രതിഷേധ കൂട്ടായ്മ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗ് ക്യാമ്പെയിന് തുടക്കമിട്ട ഫെയ്സ്ബുക്ക് കൂട്ടായ്മയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. 11 മണിക്കാണ് കൂട്ടായ്മ ചേരുക. ​സെക്രട്ടറിയറ്റ് നടയിലെ സമരം 765 ദിവസം​ പിന്നിടുകയാണ്. അതേസമയം കേസ് ഏറ്റെടുക്കാനാകില്ലെന്ന സിബിഐ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാ‍ര്‍ കേന്ദ്രത്തിന് കത്തയച്ചു