Asianet News MalayalamAsianet News Malayalam

'കേരളത്തിന് സഹായം നൽകുമ്പോള്‍ തമ്പ്രാനും കോരനുമെന്ന ധാരണ കേന്ദ്രത്തിന് വേണ്ട'

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് ധനസഹായം നൽകുന്നതിൽ കേന്ദ്രം രാഷ്ട്രീയം കളിക്കരുതെന്ന് ഹൈക്കോടതി മുൻ ജ‍ഡ്ജ് കെമാൽ പാഷ.ധനസഹായം വകമാറ്റുന്നത് തടയാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പുതിയ അക്കൗണ്ട് തുടങ്ങണമെന്നും കെമാൽ പാഷ തിരുവനന്തപുരത്ത് പറഞ്ഞു

justice kamal pasha against central government
Author
Kerala, First Published Aug 31, 2018, 8:06 PM IST

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് ധനസഹായം നൽകുന്നതിൽ കേന്ദ്രം രാഷ്ട്രീയം കളിക്കരുതെന്ന് ഹൈക്കോടതി മുൻ ജ‍ഡ്ജ് കെമാൽ പാഷ.ധനസഹായം വകമാറ്റുന്നത് തടയാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പുതിയ അക്കൗണ്ട് തുടങ്ങണമെന്നും കെമാൽ പാഷ തിരുവനന്തപുരത്ത് പറഞ്ഞു.

കേരളത്തിന് ധനസഹായം നൽകുന്പോൾ തന്പ്രാനും കോരനുമെന്ന ധാരണ കേന്ദ്രത്തിന് വേണ്ടെന്ന് പറഞ്ഞാണ് കമാൽ പാഷ തുടങ്ങിയത്. യുഎഇ നൽകുന്ന ധനസഹായം എതിർക്കുന്നവർ സ്വന്തമായി എന്ത് ചെയ്തെന്ന് ആലോചിക്കണം. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ വേദിയിലിരുത്തി സംസ്ഥാന സർക്കാരിനോടും ചില കാര്യങ്ങല്‍ ഓര്‍മപ്പെടുത്തി.

അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്‍റെ കുടുംബത്തിന് സഹായമായി 25ലക്ഷം രൂപ നൽകിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണെന്ന് കെമാൽ പാഷ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് പത്താമത് ചട്ടന്പി സ്വാമി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു വിമർശനം.

Follow Us:
Download App:
  • android
  • ios